Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്‌സാസിൽ റെക്കോർഡ് ചൂട് തരംഗം: പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി

ടെക്‌സാസിൽ റെക്കോർഡ് ചൂട് തരംഗം: പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി

പി.പി.ചെറിയാൻ

ടെക്സാസ്: ടെക്‌സാസിലെ ഉഷ്ണ തരംഗം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചതോടെ  പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. ടെക്സസിലെ  റെക്കോർഡ് ബ്രേക്കിംഗ് ഉഷ്ണതരംഗം താപനില ട്രിപ്പിൾ അക്കത്തിൽ എത്തി നിൽക്കുകയാണ്. സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് വീടുകളിൽ  വൈദ്യുതിയും എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും
താറുമാറായി.

കോർപസ് ക്രിസ്റ്റി 125 എഫ് (51 സി), റിയോ ഗ്രാൻഡെ വില്ലേജ് 118 എഫ് (47 സി), ഡെൽ റിയോ 115 എഫ് (46 സി) എന്നിവ രേഖപ്പെടുത്തി. ന്യൂ മെക്സിക്കോ, ലൂസിയാന, അർക്കൻസാസ്, കൻസാസ്, മിസൗറി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രങ്ങൾ  താപനില ഇനിയും ഉയരുമെന്നും ജൂലൈ 4  വരെ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കാൻ എയർ കണ്ടീഷനിംഗ് വെട്ടിക്കുറയ്ക്കാൻ ഈ ആഴ്ച ആദ്യം ടെക്സാസിന്റെ പവർ യൂട്ടിലിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.  മിസിസിപ്പിയിലെ ജാക്‌സണിൽ, ഏകദേശം 100 മണിക്കൂറോളം വൈദ്യുതിയും എയർ കണ്ടീഷനിംഗും നഷ്ടപ്പെട്ടതായി  റിപ്പോർട്ട് ചെയ്തു.

ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കാൻ എയർ കണ്ടീഷനിംഗ് വെട്ടിക്കുറയ്ക്കാൻ ഈ ആഴ്ച ആദ്യം ടെക്സാസിന്റെ പവർ യൂട്ടിലിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.  മിസിസിപ്പിയിലെ ജാക്‌സണിൽ, ഏകദേശം 100 മണിക്കൂറോളം വൈദ്യുതിയും എയർ കണ്ടീഷനിംഗും നഷ്ടപ്പെട്ടതായി  റിപ്പോർട്ട് ചെയ്തു.

താപനിലയിലെ വർദ്ധനവ്  പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പുറം ജോലിക്കാർ എന്നിവർക്ക്  അപകട സാധ്യതകൾ വർധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments