യു.എസ്സിലെ ടെക്സാസില്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന ഹൗസ് ബില്‍ 393 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്ന പക്ഷം അപകടത്തില്‍ മാതാപിതാക്കളോ രക്ഷിതാവോ മരണപ്പെടുന്ന കുട്ടിയുടെ വിദ്യാഭ്യാസം അടക്കമുള്ള ചെലവ് വാഹനമോടിച്ചയാള്‍ വഹിക്കണം.
കുട്ടിക്ക് 18 വയസ്സാകുന്നത് വരെയോ ഹൈസ്‌ക്കൂള്‍ ബിരുദം നേടുന്നത് വരെയോ പ്രതിമാസം കോടതി തീരുമാനിക്കുന്ന തുക പ്രതി നല്‍കേണ്ടി വരും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്, മെഡിക്കല്‍ ആവശ്യങ്ങള്‍, കുട്ടിയുടെ മറ്റ് ആവശ്യങ്ങള്‍, കുട്ടിയുടെ ജീവിത നിലവാരം എന്നിവ പരിഗണിച്ചായിരിക്കും കോടതി തുക തീരുമാനിക്കുക.