Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്‌സാസിൽ 9 വയസ്സുള്ള മകനെ ഇന്ത്യൻ വംശജനായ പിതാവ് കൊലപ്പെടുത്തി

ടെക്‌സാസിൽ 9 വയസ്സുള്ള മകനെ ഇന്ത്യൻ വംശജനായ പിതാവ് കൊലപ്പെടുത്തി

ടെക്സാസ്: ടെക്‌സാസിൽ 9 വയസ്സുള്ള മകനെ ഇന്ത്യൻ വംശജനായ പിതാവ് കൊലപ്പെടുത്തി. 39 കാരനായ സുബ്രഹ്മണ്യൻ പൊന്നഴകനാണ് മകനെ കുത്തി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി മക്കിന്നി പൊലീസ് അറിയിച്ചു.

ജനുവരി 6 നാണ് സംഭവം. അയൽവാസികളിൽ നിന്ന് വിവരം ലഭിച്ച പൊലീസ് സുബ്രഹ്മണ്യന്റെ വസതിയിൽ എത്തി. ഒന്നിലധികം കുത്തേറ്റ നിലയിൽ മകനെ ഗാരേജിൽ നിന്ന് കണ്ടെത്തി. 9 വയസ്സുള്ള ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മകനെ കൊലപ്പെടുത്തിയ ശേഷം സുബ്രഹ്മണ്യൻ സ്വയം കുത്തി പരുക്കേൽപ്പിച്ചു. പ്രതിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments