ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ ഹെസാരഘട്ട-യെലഹങ്കയ്ക്ക് സമീപം ജനവാസ മേഖലയിൽ രണ്ട് പുലികളെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ. തുടർന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. രണ്ടു പുലികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഭാഗത്തു നിന്നാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലികളെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. അടുത്തിടെയാണ് ഇൻഫോസിസിൻ്റെ മൈസൂർ കാമ്പസിൽ പുലിയെ കണ്ടത്. എന്നാൽ ദിവസങ്ങളോളം നീണ്ട ദൗത്യത്തിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വടക്കൻ ബെംഗളൂരുവിൽ ഹെസാരഘട്ട-യെലഹങ്കയ്ക്ക് സമീപം ജനവാസ മേഖലയിൽ രണ്ട് പുലികളെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ
RELATED ARTICLES



