Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൻ്റെ മാനസികനിലയിലും ബുദ്ധിശക്തിയിലും അഭിമാനിച്ച് ട്രംപ്; ഡോക്ടറുടെ പേര് മറന്നു!

തൻ്റെ മാനസികനിലയിലും ബുദ്ധിശക്തിയിലും അഭിമാനിച്ച് ട്രംപ്; ഡോക്ടറുടെ പേര് മറന്നു!


വാഷിങ്ടൺ: പ്രസിഡന്റായിരുന്ന സമയത്ത് തന്റെ മാനസികനിലയും ബുദ്ധിശക്തിയും പരിശോധിച്ചതിൽ അഭിമാനിക്കുന്നെന്ന് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ഡിട്രോയിറ്റിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ മാനസികനിലയെ കടന്നാക്രമിക്കവേയാണ് ട്രംപിന്റെ വീമ്പുപറച്ചിൽ. 81-കാരനായ ബൈഡൻ ഇതേ പരിശോധനയ്ക്ക് വിധേയനാകണമെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, തന്നെ അന്ന് പരിശോധിച്ച ഡോക്ടറുടെ പേര് ശരിയായി പറയാൻ ട്രംപിനായില്ല. 2018-ൽ വൈറ്റ് ഹൗസ് ഡോക്ടറായ റോണി ജാക്സണാണ് ട്രംപിനെ പരിശോധിച്ചത്. പ്രസംഗത്തിലുടനീളം റോണി ജോൺസൺ എന്നാണ് ട്രംപ് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com