Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല: ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് നരേന്ദ്രമോദി

രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല: ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് നരേന്ദ്രമോദി

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യു.എസ്. മുൻപ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സിൽ കുറിച്ചു.


‘എന്റെ സു​ഹൃത്ത് യു.എസ്. മുൻപ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് യു.എസ്സിൽ സ്ഥാനമില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ട്. ട്രംപുമായി ഫോണിൽ സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments