യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി. യുസ് പാര്‍ലമെന്‍റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.
കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ നിയമത്തിന് സാധുത. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കില്ല. ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ട്രംപ്. കൊളറാഡോ സുപ്രീം കോടതി വിധി തികച്ചും അന്യായമാണെന്നും യു.സ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ട്രംപിന്‍റെ പ്രചാരണ വിഭാഗം വക്താവ് പ്രതികരിച്ചു.