Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica'പന്നൂ' കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

‘പന്നൂ’ കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായ ഗുർപത്വന്ത് സിംഗ് പന്നു വധശ്രമ കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനെ അമേരിക്കയിൽ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ മുൻ ഇന്ത്യൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ ട്രംപ് നീക്കം ചെയ്തു. പകരം പുതിയ പ്രോസിക്യൂട്ടറെയും ട്രംപ് നോമിനേറ്റ് ചെയ്തു. ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്‌റ്റനെയാണ് ട്രംപ് നിയമിച്ചത്.

അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്താൻ പോകുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ജെയ് സത്യത്തിന്റെ കരുത്തുറ്റ പോരാളി ആയിരിക്കുമെന്ന പ്രതീക്ഷയും നിയുക്ത പ്രസിഡന്‍റ് പങ്കുവച്ചു. അതേസമയം ട്രംപ് അധികാരമേറ്റ ശേഷം ജെയ് ക്ലെയ്‌റ്റന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകേണ്ടതുണ്ട്. ശേഷമാകും ജെയ് ക്ലെയ്‌റ്റൻ ചുമതലയേൽക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments