വാഷിങ്ടൻ: കൊളംബിയൻ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തി ഡോണൾഡ് ട്രംപിന്റെ കടുത്ത നടപടിക്കു പിന്നാലെ വരുതിയിലായി കൊളംബിയ. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ ആയിരുന്നു ട്രംപിന്റെ നടപടി. എന്നാൽ അധിക നികുതി ചുമത്തിയതിനു പിന്നാലെ കുടിയേറ്റക്കാരുമായുള്ള വിമാനം സ്വീകരിക്കാൻ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യത്തിൽ കൊളംബിയയുടെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനാകില്ലന്നു പറഞ്ഞാണ് ട്രംപ് അധിക നികുതി ചുമത്തിയത്.
മറുപടിയായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തിയിരുന്നു. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് കുടിയേറ്റക്കാരുമായുള്ള വിമാനത്തിനു ലാന്‍ഡിങ് അനുമതി നിഷേധിച്ചത്.
ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി അന്‍പത് ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞതിനു പിന്നാലെയാണ് നിലപാടു മാറ്റം. കുടിയേറ്റക്കാരെ സൈനികവിമാനങ്ങളില്‍ തിരിച്ചയക്കുന്ന അമേരിക്കന്‍ സമീപനം അംഗീകരിക്കാനാകില്ല. വേണ്ടിവന്നാല്‍ തന്റെ ഔദ്യോഗിക വിമാനം അയക്കുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു. ട്രംപിന്റെ നിലപാട് മറ്റ് രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.