വാഷിംഗ്ടൺ: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം ജെറ്റ് വിമാനം വിറ്റ് ട്രംപ്. സെസ്ന 750 സൈറ്റേഷന്‍ ജെറ്റ് വിമാനമാണ് ഡൊണാള്‍ഡ് ട്രംപ് വിറ്റൊഴിവാക്കിയിരിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും സാമ്പത്തിക പിന്‍ബലമായിരുന്ന ഇറാനിയന്‍ റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ വ്യവാസായി മെഹര്‍ദാദ് മുആയിദിയാണ് ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ രക്ഷക്കെത്തിയിരിക്കുന്നത്.
ഇവോജെറ്റ്സ് നല്കുന്ന വിവരങ്ങള്‍ പ്രകാരം ഏകദേശം 10 മില്യന്‍ ഡോളര്‍(ഏകദേശം 83.18 കോടി രൂപ) വിലവരും ഈ സെസ്ന ജെറ്റിന്. ലോകത്തെ തന്നെ അതിവേഗ ജെറ്റ് വിമാനങ്ങളിലൊന്നാണിത്. ട്രംപിനു സഹായമായി മെഹര്‍ദാദ് എത്ര തുക നല്‍കിയാണ് വിമാനം വാങ്ങിയിരിക്കുന്നതെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.