പി. പി. ചെറിയാൻ
വാഷിങ്‌ടൻ : റഷ്യയ്ക്കെതിരെയായ യുദ്ധത്തിൽ യുക്രെയ്നിനൊപ്പം നിൽക്കുന്നതായി പെന്‍റഗൻ മേധാവി (യുഎസ് പ്രതിരോധ മേധാവി). ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കീവിലേക്ക് പെന്‍റഗൻ മേധാവി ലോയ്ഡ് ഓസ്റ്റിൻ സന്ദർശനം നടത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി യാത്രാ വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. റഷ്യയ്ക്കെതിരെയായ പോരാട്ടത്തിൽ കീവിന് ആവശ്യമായ പിന്തുണ നൽകുമെന്ന് അമേരിക്ക ആവർത്തിച്ചു.
സ്വയം പ്രതിരോധിക്കാൻ യുക്രെയ്ന് ആവശ്യമായ സഹായം നൽകും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് ഇക്കാര്യം നേരിട്ട് വ്യക്തമാക്കിയെന്നും ലോയ്ഡ് ഓസ്റ്റിൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.