ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയ ട്രംപും കയറിയ യുഎന്നിലെ എസ്‌കലേറ്റര്‍ സ്തംഭിച്ചു. കയറിയതിന് പിന്നാലെയാണ് സ്തംഭിച്ചത്. അതിന് പിന്നാലെ ധാരാളം അഭ്യൂഹങ്ങളും ഉയര്‍ന്നു.ട്രംപിനോട് വിയോജിപ്പുള്ള ഏതോ യുഎന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും അയാളെ കണ്ടെത്തി പുറത്താക്കണമെന്നും യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതായിരുന്നില്ല യഥാര്‍ത്ഥ കാരണം.
യുഎസ് പ്രസിഡന്റിന്റെ വീഡിയോഗ്രഫര്‍ ട്രംപ് എസ്‌കലേറ്റര്‍ കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനായി ക്യാമറയുമായി പിന്നോട്ടുനടന്നു എസ്‌കലേറ്ററില്‍ കയറിപ്പോയിരുന്നു. ഇയാള്‍ അബദ്ധത്തില്‍ എസ്‌കലേറ്ററിലെ ഏതോ സുരക്ഷാ ബ്രേക്ക് അമര്‍ത്തിയതാണ് സ്തംഭിക്കാനുള്ള കാരണം. ഇക്കാര്യം കണ്ടെത്തിയതോടെ ദുരൂഹത അവസാനിക്കുകയായിരുന്നു.



