Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപും കമലയും ചൊവ്വാഴ്ച നേര്‍ക്കുനേര്‍: ആദ്യ സംവാദത്തിനായി ലോകം കാത്തിരിക്കുന്നു

ട്രംപും കമലയും ചൊവ്വാഴ്ച നേര്‍ക്കുനേര്‍: ആദ്യ സംവാദത്തിനായി ലോകം കാത്തിരിക്കുന്നു

വാഷിംഗ്ടണ്‍: ട്രംപും കമലയും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ സംവാദത്തിനായി ലോകം കാത്തിക്കുന്നു. ജൂണ്‍ അവസാനം അറ്റ്ലാന്റയില്‍ ട്രംപിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ ‘മങ്ങിയ’ പ്രകടനത്തിന് ശേഷം ഫിലാഡല്‍ഫിയയിലെ എബിസി ന്യൂസിന്റെ വേദിയിലാണ് ചൊവ്വാഴ്ച കമലയും ട്രംപും വാക്‌പോരിന് ഒരുങ്ങുന്നത്. സംവാദം അമേരിക്കക്കാര്‍ വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും വീക്ഷിക്കും.

എവിടെ, എപ്പോള്‍?

സെപ്തംബര്‍ 10 ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സിറ്റിയൂഷണല്‍ സെന്ററില്‍ വെച്ചാണ് സംവാദം നടത്തുന്നതെന്ന് എബിസി ന്യൂസ് അറിയിച്ചു. രാവിലെ 9 മണിക്ക് (പ്രാദേശിക സമയം) ആരംഭിക്കുന്ന സംവാദം 1 മണിക്കൂറും 40 മിനിറ്റും നീണ്ടുനില്‍ക്കും. തുടര്‍ന്ന് 20 മിനിറ്റ് പോസ്റ്റ്-ഡിബേറ്റ് വിശകലനം ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ യുഎസ് തിരഞ്ഞെടുപ്പ് സൈക്കിളിലെ രണ്ടാമത്തെ ഔദ്യോഗിക സംവാദമാണിത്. ആദ്യത്തേത് പ്രസിഡന്റ് ജോ ബൈഡനും ട്രംപും തമ്മിലുള്ളതായിരുന്നു. ആദ്യത്തെ സംവാദത്തിന്റെ അതേ നിയമങ്ങള്‍ക്ക് കീഴിലാണ് ഇക്കുറിയും സംവാദം നടക്കുക. ട്രംപും ഹാരിസും ഈ നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

സംവാദം ഇങ്ങനെ

ഓരോ സ്ഥാനാര്‍ത്ഥിയുടെയും മൈക്രോഫോണ്‍ അവരുടെ ഊഴമാകുമ്പോള്‍ മാത്രമേ ഓണ്‍ ആക്കൂ എന്നും മറ്റ് സ്ഥാനാര്‍ത്ഥിയുടെ സമയം വരുമ്പോള്‍ ഓഫ് ആയിരിക്കുമെന്നും എബിസി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാന്‍ മോഡറേറ്റര്‍മാരെ മാത്രമേ അനുവദിക്കൂ, വിഷയങ്ങളോ ചോദ്യങ്ങളോ സ്ഥാനാര്‍ത്ഥികളുമായി മുന്‍കൂട്ടി പങ്കിടില്ല. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ഇരുവര്‍ക്കും രണ്ട് മിനിറ്റ് അനുവദിക്കും, എതിരാളിക്ക് മറുപടി നല്‍കാനും രണ്ട് മിനിറ്റ് നല്‍കും. മാത്രമല്ല, കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ടെങ്കില്‍ ഒരു അധിക മിനിറ്റ് നല്‍കും. സംവാദത്തിന്റെ അവസാനം, ഒരു വെര്‍ച്വല്‍ കോയിന്‍ ടോസിന്റെ ഫലമനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയും രണ്ട് മിനിറ്റ് ക്ലോസിംഗ് സ്റ്റേറ്റ്മെന്റ് നല്‍കും. സംവാദത്തിന്റെ സമയമത്രയും സ്ഥാനാര്‍ത്ഥികള്‍ പോഡിയങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കണം. മുന്‍കൂട്ടി എഴുതിയ കുറിപ്പുകളൊന്നും അനുവദനീയമല്ല. ട്രംപിനും ഹാരിസിനും ഓരോ പേനയും പേപ്പറും ഒരു കുപ്പി വെള്ളവും നല്‍കും. മാത്രമല്ല, ഇടവേളകളില്‍ ഇരുവരുമായി സംസാരിക്കാന്‍ കാമ്പയിന്‍ സ്റ്റാഫിനെ അനുവദിക്കില്ല.

ട്രംപ് ഒരു ‘മാസ്റ്റര്‍’ കരുതിയിരിക്കണം…

അതേസമയം, റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപുമായി ‘കൊമ്പുകോര്‍ക്കാന്‍’ തയ്യാറെടുക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസിന് ഡെമോക്രാറ്റുകള്‍ ഒരു പ്രധാന മുന്നറിയിപ്പ് നല്‍കി. ട്രംപിനെ ഒരു സംവാദത്തില്‍ നേരിടാന്‍ ഏതാണ്ട് ‘അതിമാനുഷികമായ ശ്രദ്ധയും അച്ചടക്കവും’ ആവശ്യമാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് കമലയ്ക്ക് മുന്നറിയിപ്പ് നല്‍കി, ‘ഇത് സാധാരണ നിര്‍ദ്ദേശമല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച സിഎന്‍എന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.

എതിരാളി ട്രംപ് ആയതിനാല്‍ പ്രത്യേക കരുതല്‍ വേണമെന്നും എല്ലാം ‘അവനെക്കുറിച്ചുള്ള ഒരു ഷോ ആക്കുന്നതില്‍’ ട്രംപ് ഒരു ‘മാസ്റ്റര്‍’ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ട്രംപ് നയപരമായ ആശയങ്ങള്‍ വിശദീകരിക്കുന്നതിലും അവ ആളുകളെ എങ്ങനെ മികച്ചതാക്കാന്‍ പോകുന്നുവെന്നും വിശദീകരിക്കുന്നതിലെ മാസ്റ്ററല്ല മറിച്ച് ടെലിവിഷനിലെ ഏത് രൂപവും ഫോര്‍മാറ്റും എടുത്ത് അത് തന്നെക്കുറിച്ചുള്ള ഒരു ഷോ ആക്കി മാറ്റുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും അദ്ദേഹം കമലയ്ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഈ മാസം ആദ്യം മുതല്‍ വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ കമലയുടെ പിന്തുണ അല്‍പ്പം മുന്നിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്/സിയാന കോളേജ് പോളിംഗ് ശരാശരി കാണിക്കുന്നു. നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അരിസോണ എന്നിവിടങ്ങളില്‍ ട്രംപുമായി സമനിലയുണ്ട്. എന്നാല്‍ അരിസോണയിലും നോര്‍ത്ത് കരോലിനയിലും ട്രംപ് മുന്നിലാണ്, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമലയാണ് ലീഡ് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments