വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കെ അൽഭുതങ്ങളൊന്നും ഇതുവരെ സംഭവിച്ചില്ല. ഒറ്റ സ്വിങ് സ്റ്റേറ്റിലേയും ഫലം ഇതുവരെ വന്നില്ല. പ്രതീക്ഷിച്ചപ്പോലെ റിപ്പബ്ളിക്കൻ സംസ്ഥാനങ്ങൾ എല്ലാം വളരെ കൃത്യമായി ട്രംപിനേയും നീലക്കോട്ടകൾ കമലയേയും വിജയിപ്പിച്ചു. ഇനി അറിയാനുള്ളത് സ്വിങ് സ്റ്റേറ്റുകളായ 7 സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് . ഇതുവരെ വന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപിന് 177 ഇലക്ടറൽ വോട്ടും കമലയ്ക്ക് 99 ഇലക്ടറൽ വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സ്വിങ് സ്റ്റേറ്റുകളായ ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപ് ലീഡ് ചെയ്യുന്നു.
ട്രംപ് ഇതുവരെ വിജയിച്ച സംസ്ഥാനങ്ങൾ
അലബാമ, അർക്കൻസാസ്, ഫ്ലോറിഡ, ഇന്ത്യാന, ഒക്ലഹോമ, കെൻ്റക്കി, മിസിസിപ്പി, സൗത്ത്കരോലിന, ടെന്നസി , മിസിസിപ്പി, സൌത്ത് ഡെക്കോട്ട, നോർത്ത് ഡെക്കോട്ട, ലൂസിയാന, വ്യോമിങ്, ടെക്സസ്, ഒഹയോ, നെബ്രാസ്ക
കമല ഹാരിസ് വിജയിച്ച സംസ്ഥാനങ്ങൾ
കണക്റ്റിക്കട്ട്, ഡെലവെയർ, ഇല്ലിനോയ്, മേരിലാൻഡ്, മസാച്യുസെറ്റ്‌സ്, ന്യൂജേഴ്‌സിറോഡ് ഐലൻഡ് , വെർമോണ്ട് , കൊളംബിയ, ന്യൂയോർക് .