ഹൂസ്റ്റൺ : ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്‍റെ പ്രമോഷനൽ മീറ്റിങ്ങുകൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ വച്ചു നടക്കുന്നു. മാർച്ച് 16ന് ന്യൂജഴ്‌സിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ചും, 17നു ഫിലഡൽഫിയയിലുള്ള എബനേസർ ചർച്ച് ഓഫ് ഗോഡിൽ വച്ചും, 22ന് ഓക്‌ലഹോമയിലും, 23ന് തുൾസാ ഓക്‌ലഹോമയിലും, 30ന് ഹൂസ്റ്റണിലുള്ള ഐപിസി ഹെബ്രോനിൽ വച്ചും, 31ന് ഡാലസ് അഗപ്പേ ചർച്ചിൽ വച്ചും ഈ മീറ്റിങ്ങുകൾ നടക്കുന്നതാണ്.
ദേശീയ നേതാക്കളൊടൊപ്പം വിവിധ സഭകളുടെ പാസ്റ്റർമാരും പ്രതിനിധികളും സംബന്ധിക്കും. നാഷനൽ കൺവീനറായി പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷനൽ സെക്രട്ടറി രാജു പോണോലിൽ, നാഷനൽ ട്രഷറാർ ബിജു തോമസ്, യൂത്ത് കോഡിനേറ്റർ റോബിൻ രാജു, ലേഡീസ് കോഡിനേറ്റർ ആൻസി സന്തോഷും പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലെ ജോർജു ആർ. ബ്രൗൺ കൺവൻഷൻ സെന്‍റർ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
യുവജനങ്ങൾക്കും കുട്ടികൾക്കും സഹോദരിമാരുടെയും മീറ്റിങ്ങുകളൊടൊപ്പം ഇംഗ്ലിഷിലും മലയാളത്തിലും മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നു. ഈ മാസം വിവിധ പട്ടണങ്ങളിൽ നടക്കുന്ന പ്രമോഷണൽ മീറ്റിങ്ങുകളെ സംഗീത സാന്ദ്രമാക്കുവാനായി പ്രമുഖ ക്രൈസ്തവ ഗായകൻ ഇമ്മാനുവേൽ ഹെൻറി കടന്നുവരുന്നു. ഈ സംഗീതങ്ങൾ ഈ മീറ്റിങ്ങുകൾക്കു മികവു കൂട്ടും. ഈ സംഗീത സായാഹ്നങ്ങൾ തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.