വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ വാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉത്തരവാദികളാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചു.
യു എസിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള പന്നൂണിനെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയ്ക്കെതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു.
ഗുപ്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനൊപ്പം ജോലി ചെയ്യുകയായിരുന്നെന്നും ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന പന്നൂണിനെ കൊല്ലാന്‍ കൊലയാളിക്ക് 1,00,000 യു എസ് ഡോളര്‍ നല്‍കാമെന്നാണ വാഗ്ദാനമെന്നും യു എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യ ഇതിനകം ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഇത് ഗുരുതരമായ പ്രശ്നമാണെന്നും യു എസും ഇന്ത്യയും തമ്മിലുള്ള ഗുരുതരമായ പ്രശ്നമാണെന്നും നീതിന്യായ വകുപ്പ് ആരോപിച്ചതായി ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ വാദത്തിനിടെ സൗത്ത്, സെന്‍ട്രല്‍ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി അംഗങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്ന ആരുടെയോ ആഭിമുഖ്യത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ അമേരിക്കന്‍ മണ്ണില്‍ വച്ച് ഒരു അമേരിക്കന്‍ പൗരനെ കൊല്ലാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇത് ഭരണത്തില്‍ അവിശ്വസനീയമാംവിധം ഗൗരവമായി എടുക്കുകയും ഇന്ത്യയുമായി ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ഇത് ഉയര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭയാനകമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് തങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യ തന്നെ പ്രഖ്യാപിക്കുകയും തങ്ങള്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും നീതി ഉറപ്പാക്കാന്‍ വേഗത്തിലും സുതാര്യമായും പ്രവര്‍ത്തിക്കമെന്നും ലു പറഞ്ഞു.
റഷ്യയില്‍ ലെക്സി നവല്‍നിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 500ലധികം വ്യക്തികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് സമാനമായ ഉപരോധം പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കരുതുന്നവര്‍ക്കായി പരിഗണിക്കുന്നുണ്ടോയെന്ന് മിനസോട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡീന്‍ ഫിലിപ്സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലു.