ഫ്‌ളോറിഡ: ആഗോള താപനം മൂലം ശീതമേഖലയിലെയും മലകളിലെയും കൂറ്റന്‍ മഞ്ഞുപാളികള്‍ ഉരുകി ജലനിരപ്പ് കൂടുകയും അത് നിലവിലെ കരപ്രദേശങ്ങലെ വെള്ളത്തിനടയിലാക്കുകയും ചെയ്യുമെന്നുള്ള മുന്നറിയിപ്പുകള്‍ ഏതാനും വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട്. ഫ്‌ളോറിഡയുടെ സമീപ ഭാവിയെക്കുറിച്ച് ആശങ്കയുളവാക്കുന്ന സമാനമായ ഒരു മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍, ഈ മാര്‍ച്ചില്‍ ഫ്‌ളോറിഡയും അമേരിക്കയുടെ കിഴക്കും ഗള്‍ഫ് തീരങ്ങളും വെള്ളത്തിനടിയിലായതായി കാണിക്കുന്ന ഒരു യുഎസ് ഭൂപടത്തിന്റെ ചിത്രം സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘ഫ്ളോറിഡയില്‍, 345 അടി ഉയരമുള്ള, ബ്രിട്ടണ്‍ ഹില്‍ ആണ് ഏറ്റവും ഉയര്‍ന്ന മേഖല. എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും താഴ്ന്ന ഉയരവുമാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സമുദ്രനിരപ്പ് ഉയരുകയും ഫ്‌ളോറിഡ അതിനു താഴെ വരുകയും ചെയ്യുമെന്നാണ് പ്രവചനം.
നിങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ വിശ്വസിചാചലും ഇല്ലെങ്കിലും ഇതാണ് വസ്തുനിഷ്ഠമായ സത്യം’ എന്നായിരുന്നു പോസ്റ്റ്.
ഫ്‌ളോറിഡ ശരിക്കും മുങ്ങിക്കൊണ്ടിരിക്കുകയാണോ?
നാഷണല്‍ ജിയോഗ്രാഫിക്കിന്റെ 2013 സെപ്തംബര്‍ ലക്കത്തില്‍ നിന്നുള്ളതാണ് എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഭൂപടം. അതില്‍ ലോകത്തിലെ എല്ലാ മഞ്ഞുപാളികളും ഉരുകി ഒരിക്കല്‍ സമുദ്രനിരപ്പ് 216 അടി ഉയര്‍ന്നാല്‍ വിവിധ ഭൂഖണ്ഡങ്ങളുടെ ഭൂപടം എങ്ങനെയായിരിക്കുമെന്നാണ് ചിത്രീകരിച്ചിരിച്ചിട്ടുള്ളത്.
ഈ സാഹചര്യം ആസന്നമല്ലെന്നും ഇത് യാഥാര്‍ത്ഥ്യമാകാന്‍ 5000 വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് തുടരുകയും കാര്‍ബണ്‍ കാല്‍പ്പാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അത് ഭൂമിയുടെ യാഥാര്‍ത്ഥ്യമാകുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
ഫ്‌ളോറിഡയെ മാത്രമല്ല ഇത് ബാധിക്കുന്നത്, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ കടലില്‍ മുങ്ങും, ഡെന്മാര്‍ക്കും നെതര്‍ലാന്‍ഡും ഒരു ചെറിയ ദ്വീപുകളായി മാറും.
ഈ സാഹചര്യം തികച്ചും അസാധാരണമാണെങ്കിലും അത് സാധ്യമാണെന്നാണ് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഓഷ്യന്‍ ആന്റ് ക്ലൈമറ്റ് സയന്‍സ് പ്രൊഫസറായ ഡേവിഡ് തോര്‍നാലി പറയുന്നത്.
‘ദീര്‍ഘകാലാടിസ്ഥാനത്തില്‍, കൂടുതല്‍ മിതമായ എമിഷന്‍ സാഹചര്യങ്ങളില്‍പ്പോലും, നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം സമുദ്രനിരപ്പ് ഉയരുന്നത് 10 മീറ്ററിലധികം (33 അടി) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ നീല്‍ കാണിക്കുന്ന ചിത്രം സത്യമാകുന്നത് അത്ര വിദൂരമല്ല, അത് വളരെ ലളിതമായി സംഭവിക്കാം. നമ്മള്‍ ഹരിതഗൃഹവാതകത്തിന്റെ അളവ് കുറയ്ക്കുന്നില്ലെന്ന് കരുതിയാലും ചിലപ്പോള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഈ തോത് നൂറ്റാണ്ടുകള്‍ മുതല്‍ സഹസ്രാബ്ദങ്ങള്‍ വരെ എടുക്കാം, അദ്ദേഹം പറഞ്ഞു.
ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, 2100-ഓടെ സമുദ്രനിരപ്പ് ഏതാനും സെന്റീമീറ്റര്‍ ഉയരും എന്നാല്‍ 2 മീറ്റര്‍ ഉയരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ പ്രവചനങ്ങള്‍ പറയുന്നത് സമുദ്രനിരപ്പ് 3 അടി ഉയര്‍ന്നാല്‍ പോലും ഫ്‌ളോറിഡയുടെ തീരപ്രദേശവും ന്യൂ ഓര്‍ലിയന്‍സും കടലില്‍ മുങ്ങിപ്പോകും എന്നാണ്.
സമുദ്രനിരപ്പ് എങ്ങനെ 213 അടി ഉയരും?
വ്യത്യസ്ത ഹിമപാളികള്‍ക്ക് ഉരുകാനുള്ള അപകടസാധ്യതയുടെ വ്യത്യസ്ത തലങ്ങളുണ്ട്. അന്റാര്‍ട്ടിക് ഹിമപാളിക്ക് സമുദ്രനിരപ്പ് 190 അടിയില്‍ കൂടുതല്‍ ഉയര്‍ത്താനുള്ള കഴിവുണ്ട്, കൂടാതെ നൂറ്റാണ്ടുകളായി മഞ്ഞുപാളിയുടെ ദ്രുതഗതിയിലുള്ള തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന റണ്‍വേ പ്രക്രിയകള്‍ക്ക് ഇത് അപകടകരമാണ്. മഞ്ഞുരുകല്‍ സമുദ്രനിരപ്പ് നിരവധി മീറ്ററുകള്‍ ഉയരാന്‍ കാരണമാകുന്നു. അതുപോലെ, ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുകയും സമുദ്രനിരപ്പ് 23 അടി വരെ ഉയര്‍ത്തുകയും ചെയ്യുമെന്നും പ്രവചനം പറയുന്നു.