Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗാർഡൻ സിറ്റി സെന്റ് ബേസിൽ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷനു തുടക്കം

ഗാർഡൻ സിറ്റി സെന്റ് ബേസിൽ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷനു തുടക്കം

ഗാർഡൻ സിറ്റി (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷനു ഞായറാഴ്ച (മാർച്ച് 12) ഗാർഡൻ സിറ്റി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. തോമസ് പോൾ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവാക്കൾ മുന്നിട്ടിറങ്ങുന്നതും നേതൃത്വം ഏറ്റെടുക്കുന്നതും കാണുന്നതിൽ ഫാ. തോമസ് പോൾ സന്തോഷം പ്രകടിപ്പിച്ചു. കൗൺസിൽ അംഗങ്ങളായ ജോബി ജോൺ, ഷെയ്ൻ ഉമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗം ബിനു കൊപ്പാറ, സെക്രട്ടറി ചെറിയാൻ പെരുമാൾ, ട്രഷറർ മാത്യു ജോഷ്വ, കമ്മിറ്റി അംഗങ്ങളായ ഹാന ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.

ജോബി ജോൺ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോവിഡിന് ശേഷം എല്ലാവരേയും നേരിട്ട് കാണാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം അറിയിച്ചു. ചെറിയാൻ പെരുമാൾ സമ്മേളനത്തെക്കുറിച്ചുള്ള പൊതുവിവരങ്ങൾ നൽകുകയും നേതൃത്വം ഏറ്റെടുക്കാൻ രണ്ടാം തലമുറയെ നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഹാന ജേക്കബ് റജിസ്ട്രേഷൻ നടപടികളെക്കുറിച്ച് സംസാരിച്ചു. ഷെയ്ൻ ഉമ്മൻ സുവനീറിന്റെ വിശദാംശങ്ങളും സ്‌പോൺസർഷിപ്പിന്റെ വിവിധ തലങ്ങളും നൽകി. ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലെ അനുഭവം ഷെറിൻ കുര്യൻ പങ്കുവെക്കുകയും കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരേയും, പ്രത്യേകിച്ച് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയുന്ന 300 ഏക്കറിലധികം ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന റിട്രീറ്റ് സെന്റർ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മാത്യു ജോഷ്വ സംസാരിച്ചു. റിട്രീട് സൈറ്റിൽ ക്യാംപിങ്ങിനായി ഒരു പ്രത്യേക സ്ഥലം ഉൾപ്പെടുന്നു. ക്യാംപ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം ക്യാംപിങ്ങ് ഗിയർ കൊണ്ടുവന്ന് അത് ചെയ്യാമെന്നും അങ്ങനെയെങ്കിൽ, മൂന്ന് ദിവസത്തെ ഭക്ഷണം ഉൾപ്പെടെയുള്ള റജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

സെന്റ് ബേസിൽ ഇടവകാംഗം കൂടിയായ ബിനു കൊപ്പാറ തന്റെ ഗ്രാൻഡ് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്യുകയും സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗവുമായ ലവിൻ ജോൺസണെ പരസ്യം കൈമാറാൻ ക്ഷണിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി മാത്യു വർഗീസ് സുവനീറിനുള്ള ആശംസകൾ വികാരിക്ക് നൽകി. പരസ്യം കൈമാറിയവരിൽ കെ.ടി. ജോർജ്, സജീവ് എബ്രഹാം, പി.വൈ. ജോയ്, ഷാജി മേലേതിൽ, ജോൺ ഡേവിഡ്, പ്രകാശ്, മാത്യു വർഗീസ്, ജോൺസൺ പൗലോസ്, അരുൺ എബ്രഹാം, ടിജു എബ്രഹാം, എബി സാമുവൽ, ബിബിൻ ജോർജ്, സുബി ഫിലിപ്പ്, വിൽസൺ ഡാനിയേൽ, ബിജു നൈനാൻ എന്നിവർ ഉൾപ്പെടുന്നു. ഭാവിയിൽ കൂടുതൽ ആളുകൾ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്‌ സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.

ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments