Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇഡാലിയ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഫ്‌ളോറിഡയില്‍ കനത്ത ജാഗ്രത

ഇഡാലിയ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഫ്‌ളോറിഡയില്‍ കനത്ത ജാഗ്രത

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആശങ്കയുയര്‍ത്തി ഇഡാലിയ ചുഴലിക്കാറ്റ്. ബുധനാഴ്ച നിലം തൊടാന്‍ സാധ്യതയുള്ള കാറ്റ് കനത്ത് നാശനഷ്ടങ്ങള്‍ വിതച്ചേക്കുമെന്നാണ് നിഗമനം. ഫ്‌ളോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്.

കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’ ഫ്‌ളോറിഡയില്‍ നിലം തൊട്ടാല്‍ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തി പ്രാപിച്ച് തുടങ്ങിയത്. മണിക്കൂറില്‍ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയില്‍ നിന്നാണ് ഇഡാലിയെ ഫ്‌ളോറിഡയിലേക്ക് വരുന്നത്.  .ഈ സീസണില്‍ ഫ്‌ളോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും ഇഡാലിയ.

പ്രവിശ്യയിലെ വിവിധയിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദി തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ഈ മേഖലയില്‍ നിന്ന് വ്യാപകമായി ആളുകളെ ഒഴിപ്പിക്കുയാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ ഫ്‌ലോറിഡ സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണില്‍ ഫ്‌ലോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും ഇഡാലിയ. കഴിഞ്ഞ സെപ്തംബറില്‍ ഫ്‌ലോറിഡയില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. 150 പേരുടെ മരണത്തിനിടയാക്കിയ കാറ്റഗറി 4 കൊടുങ്കാറ്റായ ഇയാന്‍ ചുഴലിക്കാറ്റിന്റെ കെടുതികള്‍ ഇപ്പോഴും ഫ്‌ലോറിഡയിലെ ജനങ്ങള്‍ അനുഭവിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി ഫ്‌ളോറിഡയെ ഭയപ്പെടുത്താനായി എത്തുന്നത്. ഇഡാലിയയെ നേരിടാന്‍ വലിയ സജ്ജീകരണങ്ങളാണ് ഫ്‌ളോറിഡ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇയാന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മോചനം നേടുന്നതിനിടെയെത്തുന്ന ചുഴലിക്കാറ്റായതിനാല്‍ തന്നെ വലിയ തോതില്‍ ആളുകളെ മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കങ്ങളും തുടരുകയാണ്.

നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ജോര്‍ജിയ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നിരവധി താമസക്കാര്‍ക്ക് വൈദ്യുതി നഷ്ടപ്പെടുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മുന്നറിയിപ്പ് നല്‍കി, കൂടാതെ 25,000 യൂട്ടിലിറ്റി തൊഴിലാളികള്‍ സ്റ്റാന്‍ഡ്ബൈയിലാണെന്നും 30,000 പേര്‍ കൂടി സംസ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments