മിഷിഗൻ: യു.എസിലെ ഡിട്രോയിറ്റ് നോർത്ഫീൽഡ് ടൗൺഷിപ്പിൽ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോൾ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. വീട് പൂർണമായും തകർന്നു. സ്ഫോടനശബ്ദം 14 കിലോമീറ്ററോളം അകലെ കേട്ടതായാണ് പൊലീസ് പറയുന്നത്. വീടിന്റെ അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ ചിതറിത്തെറിച്ചെങ്കിലും തൊട്ടടുത്തുള്ള വീടുകൾക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ല. സ്ഫോടന കാരണം വ്യക്തമല്ല.
അമേരിക്കയിൽ സ്ഫോടനത്തിൽ നാലു മരണം
RELATED ARTICLES