Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇറാനില്‍ 90 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ്

ഇറാനില്‍ 90 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ്

വാഷിംഗ്ടണ്‍: കെര്‍മനില്‍ 90 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് മുമ്പ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക  അറിയിച്ചു. ജനുവരി മൂന്നിന് നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 2020ല്‍ ഇറാഖില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം നടന്ന അനുസ്മരണ ചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്.

ഐ എസ് ആക്രമണത്തിന് മുമ്പ് ‘ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് യു എസ് സര്‍ക്കാര്‍ ഇറാന് സ്വകാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നു’വെന്ന് ഒരു യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

യു എസ് ഗവണ്‍മെന്റ് ദീര്‍ഘകാലമായി ‘മുന്നറിയിപ്പ് നല്‍കാനുള്ള കടമ’ നയമാണ് പിന്തുടരുന്നതെന്നും ഭീകരാക്രമണങ്ങളില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മുന്നറിയിപ്പുകള്‍ ഭാഗികമായി നല്‍കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമണം തടയുന്നതിനോ മരണസംഖ്യ കുറയ്ക്കുന്നതിനോ ടെഹ്റാന് നടപടികള്‍ കൈക്കൊള്ളാന്‍ ഇറാന് കൈമാറിയ വിവരങ്ങള്‍ മതിയായതാണെന്നും യു എസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ വിദേശ പ്രവര്‍ത്തന വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. മേഖലയില്‍ ഇറാന്റെ സ്വാധീനം ഏകോപിപ്പിക്കുന്ന സുപ്രധാന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ മുമ്പ് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. ഇവയുടെ കടുത്ത ശത്രുവായിരുന്നു സുലൈമാനി.

ബോംബാക്രമണത്തിന് ശേഷം ഇസ്‌ലാമിക് സ്റ്റേറ്റ് തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ‘അവരുടെ നേതാവിന്റെ ശവകുടീരത്തിന് സമീപം വിശ്വാസത്യാഗികളുടെ ഒരു വലിയ സമ്മേളനത്തില്‍’ സ്‌ഫോടനം നടത്തിയതായി പറഞ്ഞു.

1980ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചത്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഇറാഖിലെ ഗ്രൂപ്പുകള്‍ക്കും പുറമെ ഫലസ്തീനിലെ ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നതായി യു എസ് ആരോപിക്കുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments