മിഷിഗണ്‍: ജന്മദിനാഘോഷത്തിനിടെ മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണ്‍റോ കൗണ്ടിയിലാണ് സംഭവം.
ആറ് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ഒമ്പത് പേരെ ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടാതെ അപകടത്തില്‍പ്പെട്ട 15 പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രഥമശുശ്രൂഷ നല്കി.
സഹോരങ്ങളായ എട്ടു വയസ്സുള്ള പെണ്‍കുട്ടിയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. 66കാരിയായ സ്ത്രീയാണ് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.
സംഭവത്തെ തുടര്‍ന്ന് ജന്മദിന പാര്‍ട്ടി നടന്ന സ്വാന് ബോട്ട് ക്ലബ് താത്ക്കാലികമായി അടച്ചുപൂട്ടി.