അമ്മാന്‍: മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ജോര്‍ദാന്‍- സിറിയ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രണമത്തിന്റെ ഉത്തരവാദിത്വം ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് എന്ന സംഘടന ഏറ്റെടുത്തു. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 34 യു എസ് സൈനികര്‍ക്കാണ് പരിക്കേറ്റത്.
ഒക്ടോബര്‍ ഏഴിനുശേഷം ഗാസക്കെതിരെ നടക്കുന്ന അക്രമത്തില്‍ അമേരിക്കന്‍ സൈനികര്‍ ആദ്യമായാണ് കൊല്ലപ്പെടുന്നത്.
ഇറാന്‍ പിന്തുണയോടെ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. നേരത്തെ യു എസ് ഇറാനിലെ തീവ്രവാദ സംഘടനകളെയാണ് സംശയിച്ചിരുന്നത്. അതിന്റെ ഭാഗമായി ഇറാനെതിരെ ആക്രമണം നടത്താന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു.
അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനെ ആക്രമിക്കാന്‍ റിപ്പബ്ലിക്കന്‍മാരാണ് കൂടുതല്‍ മുറവിളി കൂട്ടിയത്. ഡ്രോണോ മിസൈലോ ആക്രമിക്കുന്നതുവരെ താറാവുകളെ പോലെ ഇരിക്കാനാണ് ബൈഡന്‍ അമേരിക്കന്‍ സേനയെ അനുവദിച്ചിരിക്കുന്നതെന്ന് റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു.
ജോ ബൈഡന്റെ ബലഹീനതയുടെയും കീഴടങ്ങലിന്റെയും അനന്തരഫലമെന്നാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്.