ന്യൂയോര്‍ക്ക്: നാലാമതൊരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി യു എസില്‍ മരിച്ച നിലയില്‍. ഒഹായോ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡി ബെനിഗറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രേയസിന്റെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദു:ഖം രേഖപ്പെടുത്തി. പൊലീസ് അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ശ്രേയസിന്റെ വീട്ടുകാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കുമെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു നീല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് നീലിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ നീല്‍ ആചാര്യ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സര്‍വകലാശാല ക്യാമ്പസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹരിയാന സ്വദേശിയായ വിവേക് സെയ്‌നിയും അടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. യാചകന്റെ ചുറ്റിക ആക്രമണത്തിലാണ് വിവേക് മരിച്ചത്. ജോര്‍ജിയയില്‍ എം ബി എ വിദ്യാര്‍ഥിയായിരുന്നു വിവേക്.
അകുല്‍ ധവാന്‍ എന്ന മറ്റൊരു വിദ്യാര്‍ഥിയും മരിച്ചിട്ടുണ്ട്. ഹൈപ്പോ തെര്‍മിയ മൂലമാണ് മരണപ്പെട്ടതെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ഥിയെ കാണാതായതു മുതല്‍ പൊലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് കാണിച്ച് അകുലിന്റെ