വാഷിങ്ടൺ: അമേരിക്കയിലെ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽ വിരുദ്ധ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം സംഘർഷഭരിതമാകുന്നു. ടെക്സസ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, ന്യൂയോർക് തുടങ്ങി വിവിധ സർവകലാശാലകളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇസ്രായേൽ അനുകൂലികൾ വിദ്യാർഥി പ്രക്ഷോഭകരെ കായികമായി നേരിടാനെത്തുന്നതും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു.
ഇസ്രായേൽ അനുകൂലികളോട് പൊലീസിന് മൃദുസമീപനമാണ്. നിരവധി ഫലസ്തീൻ അനുകൂലികൾക്ക് പരിക്കേറ്റു. ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളെ ഒഴിപ്പിക്കാൻ പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ഇവിടെ 200ഓളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എങ്ങനെയും കാമ്പസുകൾ ഒഴിപ്പിച്ച് സമരം പൊളിക്കാനാണ് പൊലീസ് നീക്കം. ഒഴിഞ്ഞുപോകാൻ തയാറല്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.