Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാക്ക് പിഴയിൽ വീണ്ടും ബൈഡൻ; ഉത്തര കൊറിയൻ പ്രസിഡന്റിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റാക്കി

നാക്ക് പിഴയിൽ വീണ്ടും ബൈഡൻ; ഉത്തര കൊറിയൻ പ്രസിഡന്റിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റാക്കി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ​ജോ ബൈഡന് നാക്കുപിഴ പറ്റുന്നത് പുതിയ കാര്യമല്ല. ഇതിന് മുമ്പും നിരവധി തവണ ബൈഡന് നാക്കു പിഴ പറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡൻറാക്കിയിരിക്കുകയാണ് 81 വയസുള്ള ജോ ബൈഡൻ. സ്വകാര്യ സ്ഥാപനത്തി​ന്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡന് നാക്കുപിഴച്ചത്. സംസാരത്തിനിടെ എതിരാളിയും മുൻ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു. റിപ്പബ്ലിക്കൻ ഭരണകാലത്താണ് കിം ജോങ് ഉന്നിന് ട്രംപ് ​പ്രണയ ​ലേഖനമെഴുതിയതും വൈറ്റ്ഹൗസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ബൈഡൻ പറഞ്ഞു.

കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയുടെ സിലിക്കൺ വാലിയിലെ വസതിയിൽ വെച്ചായിരുന്നു ട്രംപിന്റെ ധനസമാഹരണം. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബൈഡൻ 1.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്. അതെ സമയം ഗുരുതര ഘട്ടത്തിലുള്ള അൽഷൈമേഴ്‌സ് രോഗത്തിന്റെ പിടിയിലാണ് ബൈഡൻ എന്ന റിപ്പോർട്ടുണ്ട്. ഈ കാര്യം ചൂണ്ടി കാട്ടി ബൈഡൻ യുഎസ് പ്രസിഡന്റാകാൻ യോഗ്യനല്ലെന്ന വാദവുമായി ട്രംപ് ​നേരത്തെ രംഗത്തെത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments