Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹൂസ്റ്റണില്‍ കനത്ത മഴയില്‍ 4 മരണം; 900,000 പേര്‍ക്ക് വൈദ്യുതിയില്ല; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഹൂസ്റ്റണില്‍ കനത്ത മഴയില്‍ 4 മരണം; 900,000 പേര്‍ക്ക് വൈദ്യുതിയില്ല; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഹൂസ്റ്റണ്‍: വ്യാഴാഴ്ച (മെയ് 16) മുതല്‍ ടെക്‌സസില്‍ ആരംഭിച്ച മിന്നലോടുകൂടിയ കനത്ത മഴയില്‍ നാലുപേര്‍ മരിച്ചു. ഈ മാസം രണ്ടാം തവണയാണ് ടെക്‌സസില്‍ ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായത്.

ശക്തമായ കാറ്റില്‍ ഉയര്‍ന്ന കെട്ടിടങ്ങളിലെ ജനാലകള്‍ തകര്‍ന്നു.നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഹ്യൂസ്റ്റണ്‍ പ്രദേശത്തെ 900,000 വീടുകള്‍ക്കും ബിസിനസുകള്‍ക്കും വൈദ്യുതി മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
നാലുപേര്‍ മരിച്ചതായി കമ്മ്യൂണിക്കേഷന്‍ മേധാവിയും മേയറുടെ മുതിര്‍ന്ന ഉപദേഷ്ടാവുമായ മേരി ബെന്റണ്‍ അസോസിയേറ്റഡ് പ്രസ്സുമായുള്ള സംഭാഷണത്തില്‍, സ്ഥിരീകരിച്ചു.

ഹ്യൂസ്റ്റണിലെ നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ഡബ്ല്യുഎസ്) കനത്ത മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ശക്തമായ ഇടിമിന്നല്‍ എന്നിവയ്ക്കുള്ള 4 ഉയര്‍ന്ന അപൂര്‍വ അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിനാശകരമായ കാറ്റും ചുഴലിക്കാറ്റും വൈകുന്നേരം വരെ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

താമസക്കാരോട് അഭയം തേടാനും കെട്ടിടങ്ങളുടെ ഏറ്റവും താഴത്തെ നിലകളിലേക്ക് മാറാനും എന്‍ഡബ്ല്യുഎസ് അഭ്യര്‍ത്ഥിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് തെരുവുകള്‍ വെള്ളത്തിനടിയിലാകുകയും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ പ്രദേശത്തുടനീളം അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

മരങ്ങള്‍ വീണ് റോഡുകള്‍ ദുര്‍ഘടമായതിനാലും ട്രാഫിക് ലൈറ്റുകള്‍ അണഞ്ഞതിനാലും താമസക്കാരോട് റോഡുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നഗര അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഹ്യൂസ്റ്റണിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ 60 മൈല്‍ (97 കിലോമീറ്റര്‍/മണിക്കൂര്‍) വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്.

ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടുന്ന 4.7 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഹാരിസ് കൌണ്ടിയിലും പരിസരത്തുമുള്ള 870,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി പവര്‍ റൂട്ടേജ് ഡോട്ട് യുഎസ്  Poweroutage.us അറിയിച്ചു.

ഹ്യൂസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് വെള്ളിയാഴ്ച 274 കാമ്പസുകളിലെയും ക്ലാസുകള്‍ റദ്ദാക്കി.

മെയ് ആദ്യം, ഈ പ്രദേശത്ത് കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകള്‍ വെള്ളത്തിലായിരുന്നു.

വാര്‍ത്താ മാധ്യമം എബിസി അഫിലിയേറ്റ് കെടിആര്‍കെ വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റും ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് ചെയ്തു, വെള്ളിയാഴ്ച രാവിലെ 7 മണി വരെ ഇന്റര്‍‌സ്റ്റേറ്റ് 10 ഇടനാഴിയുടെ സമീപത്തും വടക്കും പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com