വാഷിംഗ്ടണ്‍: അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അയക്കും. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. കൂടാതെ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) സംയുക്തമായി നടത്തുന്ന ഭൗമനിരീക്ഷണ ദൗത്യമായ നിസാര്‍ പദ്ധതിയും ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും ഗവേഷണത്തെയും സാങ്കേതികവിദ്യയെയും ഏകോപിപ്പിക്കണമെന്നും അതുവഴി പരസ്പരം ശക്തികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 248-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യുഎസ് അംബാസഡര്‍.
ഈ വര്‍ഷം അവസാനത്തോടെ ഒരു ഇന്ത്യക്കാരനെ അമേരിക്ക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കും
RELATED ARTICLES