മക്കിന്നി (ടെക്സസ്): കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വടക്കന്‍ ടെക്സാസിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച, പ്രദേശത്തുടനീളം ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടര്‍ന്നു ദേശീയ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ മുന്നറയിപ്പ് നല്‍കി.
ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കോളിന്‍, ഡാളസ്, എല്ലിസ് കൗണ്ടികളുടെ ഭാഗങ്ങളില്‍ 5, 6 ഇഞ്ച് വരെ മഴ പെയ്തതായി കലാവസ്ഥ വകുപ്പ് പറഞ്ഞു. വ്യാഴാഴ്ച വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ഡാളസ് നഗരത്തിലെ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി.
പ്രാദേശിക പാര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന, ഡാലസ് ബില്‍ഡിംഗ് സര്‍വീസസിലെ മാര്‍ക്കസ് വില്യംസിന്റെ ട്രക്കിന് ചുറ്റും വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി അഭ്യര്‍ഥിക്കേണ്ടി വന്നെന്ന് വില്യംസ് പറഞ്ഞു. വെള്ളപ്പൊക്കം മൂലം നോര്‍ത്ത് ടെക്‌സസിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു, മക്കിന്നിയിലെ ഒരു പാര്‍ക്ക് അടച്ചിടേണ്ടി വന്നു.ആ പ്രദേശത്ത് പെയ്ത കൊടും മഴയില്‍ ടൗണ്‍ ലേക്ക് പാര്‍ക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ശനിയാഴ്ച രാവിലെയോടെ മഴ കുറയേണ്ടതാണ്. എന്നിരുന്നാലും, വാരാന്ത്യത്തിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുണ്ട്.