Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗർഭച്ഛിദ്ര അവകാശങ്ങളിൽ നിലപാട് മാറ്റം: ട്രംപിന് കൺസർവേറ്റീവുകളുടെ വിമർശനം

ഗർഭച്ഛിദ്ര അവകാശങ്ങളിൽ നിലപാട് മാറ്റം: ട്രംപിന് കൺസർവേറ്റീവുകളുടെ വിമർശനം

ജോൺസ്റ്റൗൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്: പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള വലതുപക്ഷ നിലപാടുകളിൽ നിന്നു വിരുദ്ധമായ തൻ്റെ പരസ്യ പ്രസ്താവനകൾ, റിപ്പബ്ലിക്കൻ വൈറ്റ് ഹൗസ് നോമിനി ഡോണൾഡ് ട്രംപിന് തിരിച്ചടിയാകാൻ സാധ്യത.ഗർഭച്ഛിദ്ര വിരുദ്ധ മൂവ്മെന്റുകളിൽ പലരും എതിർക്കുന്ന, ചെലവേറിയ ഐവിഎഫ് ചികിത്സയെക്കുറിച്ച് കഴിഞ്ഞദിവസം ട്രംപ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ തിരിച്ചടിയാകുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ, സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ഉറപ്പാക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

തൻ്റെ സ്വന്തം സംസ്ഥാനമായ ഫ്ലോറിഡ, ഗർഭച്ഛിദ്ര നിയമത്തിൽ കൊണ്ടുവരുന്ന ഇളവുകളെ ട്രംപ് അനുകൂലിച്ചിരുന്നു. എന്നാൽ കൺസർവേറ്റിവുകളുടെ ഭാഗത്തുനിന്ന് വിമർശനം ഉയർന്നതോടെ ട്രംപ് വീണ്ടും മലക്കംമറിഞ്ഞു. എങ്കിലും ഗർഭച്ഛിദ്ര വിഷയത്തിലെ ട്രംപിന്റെ ഇടയ്ക്കിടെയുള്ള നിലപാട് മാറ്റം കൺസർവേറ്റീവുകളെ അസ്വസ്ഥരാക്കുന്നുണ്ട്.

എന്നാൽ ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ട്രംപിൻ്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളെ കൺസർവേറ്റീവുകൾ ഇതിനകം വിമർശിക്കാൻ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പരാമർശങ്ങളിൽ ഗർഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നുള്ള തിരിച്ചടി വേഗത്തിലായിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങൾ സ്വന്തം അടിത്തറ തോണ്ടാൻ സാധ്യതയുണ്ടെന്ന് പ്രവർത്തകർ ട്രംപിന് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments