Saturday, December 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകർശന നിബന്ധനയോടെ വീസ അപേക്ഷകളിൽ നടപടി പുനരാരംഭിച്ച് യുഎസ്

കർശന നിബന്ധനയോടെ വീസ അപേക്ഷകളിൽ നടപടി പുനരാരംഭിച്ച് യുഎസ്

വാഷിങ്ടൻ: യുഎസിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശി വിദ്യാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സൂക്ഷ്മപരിശോധനയ്ക്കായി ലഭ്യമാക്കണമെന്ന കർശന നിബന്ധനയോടെ വീസ അപേക്ഷകളിൽ നടപടി പുനരാരംഭിച്ചു. യുഎസ് ഭരണകൂടത്തിനും സംസ്കാരത്തിനും സ്ഥാപനങ്ങൾക്കും എതിരായ പോസ്റ്റുകളും സന്ദേശങ്ങളും അപേക്ഷകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ടായിട്ടുണ്ടോയെന്ന് കോൺസുലർ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. 

കഴി‍ഞ്ഞമാസം നിർത്തിവച്ച വീസ അപേക്ഷ നടപടികളാണ് വീണ്ടും തുടങ്ങിയത്. സമൂഹമാധ്യമ പരിശോധനയ്ക്ക് തയാറാകാത്തവരുടെ വീസ അപേക്ഷകൾ തള്ളും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments