Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

പ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

പി പി ചെറിയാൻ

ന്യൂയോർക്ക്: കമ്പ്യൂട്ടർ വൈറസ് തട്ടിപ്പ് വഴി മസാച്യുസെറ്റ്‌സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 100,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ന്യൂജേഴ്‌സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവർ കമ്പ്യൂട്ടർ വൈറസ് സ്കീമിൽ ഏർപ്പെടുകയും തങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ത്രീയിൽ നിന്ന്പണം ആവശ്യപ്പെടുകയും ചെയ്തു. ഇവർ കഴിഞ്ഞയാഴ്ച തന്റെ കമ്പ്യൂട്ടറിലെ വൈറസ് ക്ലീൻ ചെയ്യുന്നതിന് ഒരു ടെക് സപ്പോർട്ട് നമ്പറിലേക്ക് വിളിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഇരയുടെ വസതിയിൽ നിന്ന് പണം വാങ്ങി മടങ്ങിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് യർമൗത്ത് പോലീസ് ഒരു പത്ര പ്രസ്താവനയിൽ പറഞ്ഞു. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വ്യവഹാരം നടത്തി $1,200 -ലധികം ഡോളർ കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യാർമൗത്ത് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഒറ്റരാത്രികൊണ്ട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

യുഎസിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. ഗവൺമെന്റ് ആൾമാറാട്ടം, സ്വീപ്‌സ്റ്റേക്കുകൾ, റോബോകോൾ അഴിമതികൾ എന്നിവയ്ക്ക് യുഎസിലെ മുതിർന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) കണക്കനുസരിച്ച്, 2021-ൽ 92,371 പേര് വഞ്ചിക്കപ്പെട്ടുവെന്നും ഈയിനത്തിൽ 1.7 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു

തട്ടിപ്പിനു ഇരയാകുന്ന മുതിർന്ന പൗരന്മാർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ ബ്യൂറോ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments