തെക്കന്‍, മധ്യപടിഞ്ഞാറന്‍ യുഎസില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 21 പേര്‍ മരിച്ചു. ഏഴ് സംസ്ഥാനങ്ങളിലായി വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ഇല്ലിനോയിസില്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു. തെക്കിലും മിഡ് വെസ്റ്റിലുമായാണ് 21 മരണം
വെള്ളിയാഴ്ച രാത്രി മുതല്‍ വീശിയ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് സാരമായ പരുക്കുകളുണ്ട്. മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തു. അര്‍ക്കന്‍സസില്‍ രണ്ടായിരത്തിലധികം കെട്ടിടങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വിവിധയിടങ്ങളില്‍ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നുവീണു.
വെള്ളിയാഴ്ച രാത്രി മുതല്‍ വീശിത്തുടങ്ങിയ കൊടുങ്കാറ്റ് ശനിയാഴ്ചയും തുടര്‍ന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചു. പല നഗരങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡുകളും തകര്‍ന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.