വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ഇലോൺ മസ്ക് രംഗത്ത്. ‘എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവിടുമെന്ന വാഗ്ദാനം ട്രംപ് നിറവേറ്റിയില്ലെന്നാണ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിൽ മസ്ക് വിമർശിച്ചിരിക്കുന്നത്. വിവാദത്തെ “എപ്സ്റ്റീൻ തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ നിലപാടിനെയും മസ്ക് പരിഹസിച്ചിട്ടുണ്ട്. “അയ്യോ, ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന പരിഹാസമാണ് മസ്ക് എക്സിൽ പങ്കുവെച്ചത്. വ്യത്യസ്ത പോസ്റ്റുകളിലായാണ് മസ്ക് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എപ്‌സ്റ്റീൻ കേസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ട്രംപ് മറച്ചുവെച്ചതായും മസ്ക് ആരോപിച്ചു. ഇത് (വ്യക്തമായും) ഒരു മറവാണെന്ന്, അഴിമതി ഒരു തട്ടിപ്പല്ലെന്ന് വാദിച്ച ഒരു അക്കൗണ്ടിനുള്ള മറുപടിയെന്ന നിലയിൽ ട്രംപ് പ്രതികരിച്ചു.എപ്സ്റ്റീന്റെ ഒരു ക്ലയിന്റിനെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. ഒരാളെ പോലും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല എന്നും മസ്ക് എക്സിൽ കുറിച്ചു.
എപ്സ്റ്റീൻ ഫയലുകളിലുള്ള ട്രംപിന്റെ വിശ്വാസ്യതയെയും മസ്‌ക് ചോദ്യം ചെയ്തു. എപ്സ്റ്റീൻ ഫയലുകൾ ട്രംപ് പുറത്തുവിടുന്നില്ലെങ്കിൽ ആളുകൾക്ക് അദ്ദേഹത്തിൽ എങ്ങനെ വിശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നായിരുന്നു ട്രംപിൻ്റെ ചോദ്യം. ശരിക്കും. എപ്സ്റ്റീനെക്കുറിച്ച് സംസാരിക്കുന്നത് നിർത്താൻ എല്ലാവരോടും പറയുമ്പോൾ അദ്ദേഹം അര ഡസൻ തവണ ‘എപ്സ്റ്റീൻ’ എന്ന് പറഞ്ഞു. വാഗ്ദാനം ചെയ്തതുപോലെ ഫയലുകൾ പുറത്തുവിടുക എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ മസ്കിൻ്റെ പ്രതികരണം.



