ജീമോൻ റാന്നി
ഷുഗർലാൻഡ് : ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23 നു ശനിയാഴ്ച്ച വൈകുന്നേരം 4.00 മുതൽ 9.30 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും
ഒരുമയുടെ പതിനഞ്ചാം ഓണാഘോഷത്തിൽ കേരള പൈതൃകം വിളിച്ചോതുന്നതും ഇൻഡ്യൻ ബോളിവുഡ് രീതിയിലുള്ളതുമായ പതിനഞ്ച് മാസ്മരിക നാട്യ,നൃത്ത, സംഗിത പരിപാടികളും ഒരുമയുടെ ചുണ്ടൻ വരവേൽപ്പും ഉണ്ടായിരിക്കും
മഹാബലിയെയും വിശിഷ്ഠ അതിഥികളെയും ഒരുമയുടെ റിവർസ്റ്റൺ ബാൻഡിൻ്റെ ചെണ്ട വാദ്യ മേളത്തോട് സ്വീകരിക്കും.
ഒരുമ പ്രസിഡൻറ് ജിൻസ് മാത്യു റാന്നി അധ്യക്ഷത വഹിക്കും മോളിവുഡിൻ്റെ ആക്ഷൻ ഹീറോ ബാബു ആൻ്റണി സെലിബ്രിറ്റി ആയിരിക്കും.
മലയാളികളുടെ സ്വന്തമായ സിറ്റി മേയര്മാര് , ജഡ്ജുമാർ, പോലീസ് ക്യാപ്റ്റൻ ഇതര സംഘടനാ നേതാക്കൾ, മീഡിയാ പ്രതിനിധികൾ,കലാകാരൻമാർ തുടങ്ങിവർ കലാകാർ അതിഥികളായി ഓണാഘോഷത്തിൽ പങ്ക് ചേരും.

കേരളത്തനിമയിലുള്ള സ്വാദിഷ്ടമായ ഓണ സദ്യയും ശ്രുതി മനോഹരമായ ഗാന സന്ധ്യയും ഒരുമിച്ച് നടക്കും.ഒരുമയുടെ 150 കുടുംബങ്ങളിലായി 500 ൽപ്പരം വ്യക്തികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവന്നു സംഘാടകർ അറിയിച്ചു .
ഒരുമ ലീഡർഷിപ്പ് യോഗംചേർന്ന് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു.
സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ,ട്രഷറർ നവീൻ ഫ്രാൻസിസ്,വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ജോയിൻ്റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകും.
ഈ വർഷം ഹൈസ് സ്കൂൾ ഗ്രാഡുവേറ്റ് ചെയ്ത ഗ്രാഡുവേട്സിനെ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിക്കും



