Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഎച്ച് 1ബി വീസ അപേക്ഷകളിൽ വൻ തട്ടിപ്പെന്ന് യുഎസ് ഇമിഗ്രേഷൻ വകുപ്പ്

എച്ച് 1ബി വീസ അപേക്ഷകളിൽ വൻ തട്ടിപ്പെന്ന് യുഎസ് ഇമിഗ്രേഷൻ വകുപ്പ്

പി.പി. ചെറിയാൻ

വാഷിങ്ടൻ : എച്ച് 1ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വീസകൾക്കുള്ള അപേക്ഷകളിൽ 61 ശതമാനത്തിലധികം കുതിച്ചുയർന്നതിനു പുറകിൽ വൻ തട്ടിപ്പെന്ന് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. യുഎസ് കസ്റ്റംസ് ആന്റ് ഇമിഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) തട്ടിപ്പിനെ കുറിച്ച് വിപുലമായ അന്വേഷണം നടത്തി. കൂടാതെ ക്രിമിനൽ പ്രോസിക്യൂഷനായി നിയമ നിർവ്വഹണ റഫറലുകൾ ആരംഭിക്കുന്ന പ്രക്രിയയിലാണെന്നും ഏജൻസി വെള്ളിയാഴ്ച പറഞ്ഞു. ഏജൻസി പറയുന്നതനുസരിച്ച് എച്ച് 1ബി വീസയ്ക്ക് അപേക്ഷിക്കുന്ന ചില കമ്പനികൾ ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ കൂട്ടുനിന്നതാകാമെന്നു കരുതുന്നു 

ഒരേ വ്യക്തിക്ക് നിരവധി അപേക്ഷകൾ സമർപ്പിക്കുന്നതുമൂലം വീസ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. കമ്പനികൾ യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരിൽ അപേക്ഷകൾ ഫയൽ ചെയ്യുന്നു. ഒക്‌ടോബർ മുതൽ 2024 സാമ്പത്തിക വർഷത്തേക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ ഭീമമായ വർധനവുണ്ടായതായി ഏജൻസി റിപ്പോർട്ട് ചെയ്തു: 780,884 അപേക്ഷകളാണ് ലഭിച്ചത്. 

ഒരേ ഗുണഭോക്താവിന് വേണ്ടി ഒന്നിലധികം റജിസ്ട്രേഷനുകൾ സമർപ്പിക്കുന്നതു ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു. റജിസ്ട്രേഷന്‍ പ്രക്രിയയുടെ ദുരൂപയോഗം തടയുന്നതിനു പ്രതിജ്ഞാബദ്ധരാണ്, കൂടാതെ നിയമം പാലിക്കുന്നവർക്ക് മാത്രമേ എച്ച്-1 ബി ക്യാപ് പെറ്റീഷൻ ഫയൽ ചെയ്യാൻ അർഹതയുള്ളുവെന്ന് ഉറപ്പാക്കുകയും ചെയ്യും. വഞ്ചന നടത്തിയെന്ന് സംശയിക്കുന്നവരെ കൂടുതൽ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി മറ്റ് ഫെഡറൽ ഏജൻസികളിലേക്ക് റഫർ ചെയ്യാമെന്ന് അതിൽ പറയുന്നു.

നറുക്കെടുപ്പിനായി ഒന്നിലധികം റജിസ്‌ട്രേഷനുള്ള 408,891 അപേക്ഷകരെ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 165,180 ആയിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ 1,10,791 അപേക്ഷകൾ അംഗീകരിച്ചു. എച്ച് 1ബി വിസകളിൽ 70 ശതമാനവും മുൻ വർഷങ്ങളിൽ ഇന്ത്യക്കാർക്കാണു പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments