Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു

കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു

ന്യൂഡൽഹി: കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ദിനേഷ് നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്തറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടർന്ന് 2024 ഒക്ടോബറിൽ കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിനുശേഷം ഒമ്പത് മാസങ്ങൾ ശേഷമാണ് കാനഡയിൽ ഇന്ത്യ ഇപ്പോൾ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments