ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ ആരോപണം നേരിട്ടിരുന്ന നാല് പൊലീസുകാരില്‍ അവസാനത്തെ ആളും നരഹത്യാക്കുറ്റം ചെയ്തതായി കണ്ടെത്തി കോടതി. യടൗ താവോ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്ന് വടക്കന്‍ യുഎസിലെ ഹെന്നപിന്‍ കൗണ്ടി ജില്ലാ കോടതി കണ്ടെത്തിയിരിക്കുന്നത്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് നിലത്തിട്ട് മര്‍ദിക്കുമ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ച നാട്ടുകാരെ തടഞ്ഞുനിര്‍ത്തി എന്നതായിരുന്നു ടൗവിനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. ഈ ഉദ്യോഗസ്ഥനും നരഹത്യാക്കുറ്റം ചെയ്തുവെന്ന് ജഡ്ജി പീറ്റര്‍ കാഹില്‍ വിധിക്കുകയായിരുന്നു.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവന്നിരുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) 2020ലാണ് കൊല്ലപ്പെടുന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരംമര്‍ദിച്ച് അവശനാക്കിയത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവം നടന്ന് ഉടന്‍ തന്നെ നാല് പൊലീസുകാരും അറസ്റ്റിലാകുകകായിരുന്നു. കഴുത്ത് ഞെരിഞ്ഞമര്‍ന്നതാണ് മരണ കാരണമെന്നായിരുന്നു ജോര്‍ജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.