വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അന്തരിച്ചെന്ന രീതിയിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ട്രെൻഡിങ്ങായിരുന്നു. #TRUMP IS DIED എന്ന രീതിയിലും #WHERE IS TRUMP എന്ന തരത്തിലുമുള്ള പതിനായിരത്തിലധികം ഹാഷ്ടാഗുകളും പോസ്റ്റുകളുമാണ് എക്‌സിലൂടെ പ്രചരിച്ചത് ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അദ്ദേഹത്തെ ശനിയാഴ്ച ഗോള്‍ഫ് കോര്‍ട്ടില്‍ കണ്ടെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും അമേരിക്കന്‍ മാധ്യമമായ ‘ദി ഹില്‍’ റിപ്പോര്‍ട്ട് ചെയ്തെങ്കിലും എക്സിൽ നൂറ് കണക്കിന് പോസ്റ്റുകളാണ് വന്നത്.
ശനിയാഴ്ച പേരക്കുട്ടികള്‍ക്കൊപ്പം ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രചരിച്ചത് വ്യാജവാര്‍ത്തകളണെന്ന സ്ഥിരീകരണം ഉണ്ടായത്. ട്രംപിന്റെ മരണവാര്‍ത്ത എങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്? ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നത് ആരാണ്? രാഷ്ട്രീയ ഭാവിക്ക് ഈ അഭ്യൂഹങ്ങള്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയത്? തുടങ്ങിയ ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.



