Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവൈറ്റ് ഹൗസിനുമുന്നിലെ യുദ്ധവിരുദ്ധ കൂടാരം പൊളിച്ചു മാറ്റാൻ നിർദേശിച്ച് ട്രംപ്

വൈറ്റ് ഹൗസിനുമുന്നിലെ യുദ്ധവിരുദ്ധ കൂടാരം പൊളിച്ചു മാറ്റാൻ നിർദേശിച്ച് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിനുമുന്നിലെ ലഫീയെറ്റ് പാർക്കിൽ 1981 മുതൽ ആ കൊച്ചുകൂടാരമുണ്ടായിരുന്നു. അതിനുള്ളിൽ ഒരു യുദ്ധവിരുദ്ധപ്രക്ഷോഭകനും. യുദ്ധത്തിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിപ്പറ്റിച്ചുവെച്ച ആ കൂടാരം പൊളിച്ചുകളയാൻ വൈറ്റ് ഹൗസിൽ മാറിമാറിവന്ന പ്രസിഡന്റുമാരോ വാഷിങ്ടൺ മുനിസിപ്പാലിറ്റിയോ ശ്രമിച്ചില്ല. യുദ്ധവിരുദ്ധർ ആ കൂടാരം സന്ദർശിച്ചു; വിനോദസഞ്ചാരികൾ കൗതുകത്തിനും.


പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഞായറാഴ്ച പോലീസ് ആ കൂടാരം പൊളിച്ചടുക്കി. പ്രക്ഷോഭത്തിരി കെടാതെ കാത്തിരുന്ന ഫിലിപ്പോസ് മെലാകു ബെലോയെ ഒഴിപ്പിച്ചു. ഭവനരഹിതരെയെല്ലാം നീക്കി വാഷിങ്ടണിനെ ‘ശുചീകരിക്കുന്നതിന്റെ’ ഭാഗമായിട്ടായിരുന്നു നടപടി. എന്നാൽ, ഇത് ഭവനരഹിതന്റെ കൂടാരമല്ലെന്നും ഈ പൗരാവകാശലംഘനത്തിനെതിരേ കോടതിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണെന്നും മെലാകു പറഞ്ഞു. മെലാകുവിന്റെ കൂടാരം വൈറ്റ് ഹൗസും പരിസരവും സന്ദർശിക്കുന്നവർക്ക് ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments