ദോഹ: ഇസ്രായേലിന്റെ ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ നിർദേശിച്ചെന്ന് ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തർ. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. മുൻകൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ല. ദോഹയിൽ സ്ഫോടനശബ്ദങ്ങൾ ഉയർന്നശേഷം ആണ് അമേരിക്കൻ സന്ദേശം എത്തിയതെന്നും ഖത്തർ. മധ്യ പൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണ് നിർദേശം താൻ നിർദേശം നൽകിയതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തെ പൂർണമായും തള്ളുന്നതാണ് ഖത്തർ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന
ഇസ്രായേൽ ആക്രമണം:ഖത്തറിന് വിവരം കൈമാറിയെന്ന ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തർ
RELATED ARTICLES



