Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവൈവിധ്യമാർന്ന  ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം

വൈവിധ്യമാർന്ന  ദൃശ്യവിരുന്നൊരുക്കി ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം

പി പി ചെറിയാൻ

ഡാളസ്: വൈവിധ്യമാർന്ന  ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഓണമാഘോഷം ആകർഷകമായി  സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ചായിരുന്നു  ഓണാഘോഷം.

പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകി

കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചത് കാണികൾ ഹർഷാവരത്തോടെയാണ് സ്വീകരിച്ചത്
വള്ളം കളി,നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി

ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിന്നു  ഓണാഘോഷമെന്ന് സംഘാടകർ അവകാശപ്പെട്ടു.അതോടൊപ്പം രണ്ടായിരത്തിലധികം പേർക്ക്  വിളംബിയ കേരള തനിമയാർന്ന ഓണസദ്യയും ആസ്വദിച്ചാണ് അംഗങ്ങൾ പിരിഞ്ഞുപോയത്  

സുബി ഫിലിപ്പ് (ആർട്ട്‌സ് ഡയറക്ടർ),മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ,ജയ്സി ജോർജ് ,വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ് ,സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ,ഷിബു ജെയിംസ്, സിജു വി ജോർജ് ,ഷിജു എബ്രഹാം മെഗാ സ്പോൺസർ ജെയിംസ്  മഡ് മന , ഗ്രാൻഡ് സ്പോൺസർ ഷിജു അബ്രഹാം,എം സി മാരായ സിബി തലക്കുളം, സുധിഷ് നായർ എംസുഭി ഫിലിപ്പ് , മീര മാത്യു എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments