ന്യുയോർക്ക്: ഇന്ത്യയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ രംഗത്തെത്തി. അമേരിക്കയിലേക്ക് കയറ്റുമതി വഴി കിട്ടുന്ന പണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുകയാണെന്ന് നവാറോ ആരോപിച്ചു. ഈ പണം എടുത്ത് റഷ്യ ആയുധം വാങ്ങുകയാണെന്നും നവാറോ കുറ്റപ്പെടുത്തി.
അതേസമയം, യുഎസുമായി ഒറ്റ ദിവസത്തെ ചർച്ചയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നതെന്ന് വാണിജ്യ അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എങ്ങനെ തുടർ നീക്കം വേണമെന്ന് ഇന്ന് നിശ്ചയിക്കുമെന്നും അഗർവാൾ വ്യക്തമാക്കി.



