Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡൊണാൾഡ് ട്രംപിന്റെ ജനസമ്മതി ഏക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്

ഡൊണാൾഡ് ട്രംപിന്റെ ജനസമ്മതി ഏക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്

വാഷിങ്ടൺ ഡിസി: യുഗവ്-ഇക്കണോമിസ്റ്റ് പോളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനസമ്മതി ഏക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ട്രംപിന്റെ ജനസമ്മതി റേറ്റിംഗ് 39 ശതമാനമായാണ് കുറഞ്ഞത്. ഇത് ട്രംപിന്റെ രണ്ടാം ടേമിലെ ഏറ്റവും താഴ്ന്ന നിലയാണ്. ഇതിന് തൊട്ടുമുമ്പ് നടന്ന യുഗവ്-ഇക്കണോമിസ്റ്റ് പോളിൽ 41% പേരുടെ പിന്തുണയാണ് ട്രംപിന് ഉണ്ടായിരുന്നത്. ഓഗസ്റ്റ് പകുതിയോടെ 40% ഓഗസ്റ്റ് മാസത്തിൽ നടന്ന മറ്റൊരു പോളിൽ 40 ശതമാനമായിരുന്നു ട്രംപിന്റെ അപ്രൂവൽ റേറ്റിങ് .

കാലിഫോർണിയയിൽ നടന്ന മറ്റൊരു സർവ്വേയിലും ട്രംപിന്റെ ജനപ്രിയത ഇടിഞ്ഞതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 12 നും 15 നും ഇടയിൽ നടന്ന സിവിക്സ് (Civiqs) പോളിൽ 68 ശതമാനം പേർക്ക് ട്രംപിനെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്. ട്രംപിന്റെ റേറ്റിംഗ് കുറയാൻ കാരണം സ്വതന്ത്ര ചിന്താഗതിക്കാരും മിതവാദികളുമായ ആളുകൾ അദ്ദേഹത്തിന്റെ ഭരണത്തെ അംഗീകരിക്കുന്നില്ല എന്നതാണ്. 429,128 പേരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് ഈ സർവ്വേ നടത്തിയിരിക്കുന്നത്.

യുഗവ് പോൾ പ്രകാരം 57 ശതമാനം അമേരിക്കക്കാരും ട്രംപ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നില്ല, ഇത് അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പോൾ പറയുന്നതു പ്രകാരം ട്രംപിന്റെ നെറ്റ് അപ്രൂവൽ റേറ്റിങ് മൈനസ് 18 ആണ്. അപ്രൂവൽ ശതമാനത്തിൽ നിന്ന് ഡിസപ്രൂവല്‍ ശതമാനം കിഴിച്ചാൽ കിട്ടുന്ന തുടകയെയാണ് നെറ്റ് അപ്രൂവൽ റേറ്റിങ് എന്ന് വിളിക്കുക. ഇത് ട്രംപിന്റെ പ്രസിഡന്റ് കാലയളവിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണ്. 2017 നവംബറിൽ നടന്ന പോളിൽ രേഖപ്പെടുത്തിയ മൈനസ് 21 ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഇത് താൽക്കാലികം മാത്രമായിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ സംഖ്യകൾ മെച്ചപ്പെട്ടുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്നത് വ്യക്തമല്ല. കുറച്ചു മാസങ്ങളായി ട്രംപിന്റെ അപ്രൂവൽ നിരക്ക് താഴ്ന്ന് തുടരുകയാണ്. ഈ ഇടിവ് നിലനിൽക്കുമോ അതോ താൽക്കാലികം മാത്രമാകുമോ എന്ന് പറയാൻ ഇപ്പോളും സാധിക്കില്ലെന്ന് സര്‍വ്വേ സ്ഥാപനങ്ങൾ വിശദീകരിക്കുന്നു.

രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 43 ശതമാനം പേരാണ് ട്രംപിന്റെ പ്രകടനത്തെ അംഗീകരിക്കുന്നത്. അതെസമയം, 2024-ൽ ട്രംപിന് വോട്ട് ചെയ്തവരിൽ 86 ശതമാനം പേർ ഇപ്പോളും അദ്ദേഹത്തെ അംഗീകരിക്കുന്നു. ട്രംപിന് വോട്ട് ചെയ്തവരിൽ 16 ശതമാനത്തിന്റെ അഗീകാരം ഇപ്പോഴും അദ്ദേഹത്തിന് ഇല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിപ്പബ്ലിക്കൻമാരിൽ 88% പേർ പ്രസിഡന്റിനെ അംഗീകരിക്കുമ്പോൾ 10% പേർക്ക് അദ്ദേഹത്തോട് താൽപ്പര്യമില്ല. സ്വതന്ത്ര വോട്ടർമാരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗം ആളുകൾ അതായത് 64% പേർ ട്രംപിനെ അംഗീകരിക്കുന്നില്ല. 28% പേർ മാത്രമാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്. മിതവാദികളിൽ 65% പേർ ട്രംപിനെ അംഗീകരിക്കുന്നില്ല. മിതവാദികളിൽ 32% പേർ അംഗീകരിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments