Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബ​ഗ്രാം വ്യോമതാവളം തിരികെ വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ

ബ​ഗ്രാം വ്യോമതാവളം തിരികെ വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ

കാബൂൾ: അഫ്​ഗാനിലെ ബ​ഗ്രാം വ്യോമതാവളം തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ. ബഗ്രാം വ്യോമതാവളത്തിന്റെ കാര്യത്തിൽ ഒരു കരാർ സാധ്യമല്ലെന്നും ഒരിഞ്ച് പോലും വിട്ടുനൽകില്ലെന്നും അഫ്ഗാൻ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന് വടക്ക്സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരെയുള്ള 20 വർഷത്തെ യുദ്ധത്തിൽ യുഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. വ്യോമതാവളം അഫ്ഗാനിസ്ഥാൻ തിരികെ നൽകിയില്ലെങ്കിൽ ശിക്ഷ നൽകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്രാം വ്യോമതാവളം അത് നിർമ്മിച്ചവർക്ക്, അതായത് അമേരിക്കയ്ക്ക്, തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. പിന്നാലെ മറുപടിയുമായി താലിബാൻ രം​ഗത്തെത്തി. 

ചിലർ രാഷ്ട്രീയ കരാറിലൂടെ താവളം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽഅഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ലെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പ്രദേശിക സമഗ്രതയും അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്നും അഫ്ഗാൻ സർക്കാർ മുന്നറിയിപ്പ് നൽകി. ചൈനയുമായുള്ള സാമീപ്യം ചൂണ്ടിക്കാട്ടി, താവളം നഷ്ടപ്പെട്ടതിനെ ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ബ്രിട്ടൻ സന്ദർശനത്തിനിടെ, അമേരിക്ക വ്യോമതാവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments