വാഷിങ്ടൺ : യുഎസിലേക്ക് കുടിയേറി നിയമപരമായ സ്ഥിരതാമസമാക്കാൻ സമ്പന്നർക്കായി ‘ട്രംപ് ഗോൾഡ് കാർഡ്’ എന്ന പുതിയ കുടിയേറ്റ പദ്ധതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളർ ലക്ഷ്യമിടുന്ന ഈ പദ്ധതി, നിലവിലെ നിയമപരമായ കുടിയേറ്റ സംവിധാനത്തിന്റെ പരിഷ്കരണമാണ്.
പദ്ധതിയുടെ വിശദാംശങ്ങൾ
വില : വ്യക്തികൾക്ക് 10 ലക്ഷം ഡോളറും (ഏകദേശം 8.8 കോടി രൂപ), കോർപ്പറേറ്റുകൾക്ക് ഓരോ ജീവനക്കാരനും 20 ലക്ഷം ഡോളറുമാണ് (ഏകദേശം 16.8 കോടി രൂപ) ഈ പദ്ധതിക്ക് കീഴിൽ നൽകേണ്ടത്.
ലക്ഷ്യം : സമ്പന്നരായ വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും യുഎസിൽ അതിവേഗം സ്ഥിരതാമസത്തിന് അവസരം നൽകുകയാണ് ട്രംപ് ഗോൾഡ് കാർഡിന്റെ പ്രധാന ലക്ഷ്യം.
വിസ: അപേക്ഷകരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം നിലവിലുള്ള EB-1 അല്ലെങ്കിൽ EB-2 വിസ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി സ്ഥിരതാമസത്തിനുള്ള അനുമതി നൽകും.
വരുമാനം: ഈ പദ്ധതിയിലൂടെ 100 ബില്യൺ ഡോളർ വരുമാനം നേടാൻ കഴിയുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കി. ഈ വരുമാനം നികുതി കുറയ്ക്കുന്നതിനും കടം വീട്ടുന്നതിനും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു.
ട്രംപ് ഗോൾഡ് കാർഡ് അപേക്ഷിക്കുന്ന വിധം : trumpcard.gov എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. Apply Now എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകുക.നിർദ്ദേശിച്ച അപേക്ഷാ ഫീസ് അടയ്ക്കുക.ആവശ്യമായ രേഖകൾ സമർപ്പിക്കുക.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എന്നീ ഏജൻസികൾ അപേക്ഷകരുടെ വിവരങ്ങൾ പരിശോധി



