ഇന്ത്യയില്‍ കാര്യമായ നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് വൈദ്യുതകാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ല ഇന്‍കോര്‍പ്പറേറ്റിന്റെ സി.ഇ.ഒ. ഇലോണ്‍ മസ്ക്. ഭൂഗോളത്തിലെ മറ്റേതു വലിയ രാജ്യത്തെക്കാളും വിജയകരമായ ഭാവിയുള്ള നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മസ്കിന്റെ പ്രസ്താവന. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.”ടെസ്ല ഇന്ത്യയില്‍ വരും. മനുഷ്യസാധ്യമായ വേഗത്തില്‍ അതു നടപ്പാക്കും” -മസ്ക് പറഞ്ഞു.