Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനിക്കി ഹേലി ട്രംപിനും ഡിസാന്റിസിനും പുറകിൽ : സമാഹരിച്ചത് $34.3 മില്യൺ ഡോളർ

നിക്കി ഹേലി ട്രംപിനും ഡിസാന്റിസിനും പുറകിൽ : സമാഹരിച്ചത് $34.3 മില്യൺ ഡോളർ

പി പി ചെറിയാൻ

സൗത്ത് കരോലിന :തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തിൽ മുൻനിരക്കാരായ ട്രംപിനും ഡിസാന്റിസിനും പിന്നിൽ നിൽക്കുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി 2023 ന്റെ രണ്ടാം പാദത്തിൽ 7.3 മില്യൺ ഡോളർ സമാഹരിച്ചു.
തന്റെ പ്രചാരണംആരംഭിച്ചതിന് ശേഷം ഇതുവരെ  മൊത്തം $34.3 മില്യൺ ഡോളറാണ് നിക്കി സമാഹരിച്ചത്.

മുൻ സൗത്ത് കരോലിന ഗവർണറും മുൻ യുഎൻ അംബാസഡറുമായ ഹേലിയുടെ കൈയിൽ 9.3 മില്യൺ ഡോളർ പണമുണ്ടെന്നും അവരുടെ സൂപ്പർ പിഎസിയുടെ കൈയിൽ 17 മില്യൺ ഡോളർ ഉണ്ടെന്നും പറയുന്നു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് (ആർ) തന്റെ കാമ്പയിൻ രണ്ടാം പാദത്തിൽ 20 മില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ചു. ഡിസാന്റിസിന്റെ സൂപ്പർ പിഎസി മാർച്ച് ആദ്യം ആരംഭിച്ചതുമുതൽ 130 മില്യൺ ഡോളർ സമാഹരിച്ചതായും എന്നാൽ അദ്ദേഹത്തിന്റെ സ്റ്റേറ്റ് പിഎസിയിൽ നിന്ന് 82.5 മില്യൺ ഡോളർ കൈമാറിയതായി റിപ്പോർട്ടുണ്ട്.

രണ്ടാം പാദത്തിൽ പ്രചാരണവും രാഷ്ട്രീയ പ്രവർത്തന സമിതിയും 35 മില്യൺ ഡോളറിലധികം സമാഹരിച്ചതായി മുൻ പ്രസിഡന്റ് ട്രംപ്  പറഞ്ഞു.രണ്ടാം പാദം ജൂൺ അവസാനത്തോടെ അവസാനിച്ചു, സ്ഥാനാർത്ഥികൾ  അവരുടെ ധനസമാഹരണ സംഖ്യകൾ ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ ജൂലൈ 15 വരെ സമയമുണ്ട്.

50 സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം 160,000 പേരാണ് നിക്കിക്കു  സംഭാവനകൽ നൽകിയിട്ടുള്ളത്   തങ്ങളുടെ അടുത്ത പ്രസിഡന്റ് ചൈനയെ നേരിടാനും സ്വദേശത്തും വിദേശത്തും സോഷ്യലിസത്തിനെതിരെ സംസാരിക്കണമെന്നും ശക്തവും അഭിമാനകരവുമായ അമേരിക്കയ്ക്ക് വേണ്ടിയുള്ള കാഴ്ചപ്പാട് നൽകാനും വോട്ടർമാർ ആഗ്രഹിക്കുന്നു,” ഹേലി കാമ്പെയ്‌ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നചമ സോളോവെയ്‌ചിക് പ്രഖ്യാപനത്തിൽ പറഞ്ഞു.

അടുത്ത മാസമാണ് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി പ്രൈമറി ഡിബേറ്റ്  ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ പങ്കെടുക്കുന്നതിന് ആവശ്യമായ പിന്തുണ  50 സംസ്ഥാനങ്ങളിൽ നിന്നായി ഇതിനകം ലഭിച്ചുകഴിഞ്ഞതായി  കാമ്പെയ്‌ൻ കാമ്പെയ്‌ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments