Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ സിഫിലിസ് രോഗം പടരുന്നതായി ആരോഗ്യ വകുപ്പ്

ഹൂസ്റ്റണിൽ സിഫിലിസ് രോഗം പടരുന്നതായി ആരോഗ്യ വകുപ്പ്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ സിഫിലിസ് രോഗം പടരുന്നതായി ആരോഗ്യ വകുപ്പ്. 2019 മുതൽ നഗരത്തിലെ സ്ത്രീകൾക്കിടയിൽ 128% രോഗ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൂസ്റ്റണിലും ചുറ്റുമുള്ള ഹാരിസ് കൗണ്ടി ഏരിയയിലും കേസുകളിൽ ഒമ്പത് മടങ്ങ് വർധനവും ഉണ്ടായിട്ടുണ്ട്.

യുഎസിൽ അപകടകരമായ നിലയിൽ  സിഫിലിസിന്റെ നിരക്ക് കുതിച്ചുയരുകയാണ്. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.

വകുപ്പിന്റെ കണക്കനുസരിച്ച്, 2019 മുതൽ 2022 വരെ പുതിയ അണുബാധകൾ 57% വർദ്ധിച്ചു. 2022 ൽ 2,905 പുതിയ അണുബാധകൾ ഉണ്ടായി, 2019 ലെ 1,845 പുതിയ അണുബാധകളാണുണ്ടായിരുന്നത്.2022 ൽ സ്ത്രീകൾക്കിടയിൽ 674 കേസുകൾ ഉണ്ടായിരുന്നു. 2016-ൽ ഇത് 16 കേസുകളായിരുന്നു.

 ഗർഭിണിയായ സ്ത്രീയിൽ നിന്നും ഗർഭപാത്രത്തിലെ കുഞ്ഞിന് ബാക്ടീരിയ അണുബാധ പകരുമ്പോഴാണ് ജന്മനായുള്ള സിഫിലിസ് സംഭവിക്കുന്നത്. ചികിൽസയില്ലാത്ത  സിഫിലിസ് കുഞ്ഞിന്റെ അവയവങ്ങൾക്കോ എല്ലുകൾക്കോ കേടുപാടുകൾ വരുത്തുന്നതിന് കാരണമാകും. ഗർഭിണികളായ സ്ത്രീകൾ ഗർഭകാലത്തും പ്രസവസമയത്തും സിഫിലിസ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

ലൈംഗികാരോഗ്യ പരിപാടികൾക്കുള്ള പൊതു ഫണ്ടിന്റെ അഭാവം, യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ കുറവ്, മെഡികെയ്ഡിന്റെ സ്ക്രീനിംഗിനുള്ള അസമമായ കവറേജ് എന്നിവയുൾപ്പെടെയുള്ള പ്രശ്നമാണ് രോഗ വർധവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

സിഫിലിസിന്റെ പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല എന്നതിനാൽ, ഗർഭിണികളും അവരുടെ ആരോഗ്യ പരിപാലന ദാതാക്കളും അത് ശ്രദ്ധിക്കാതെയും  പരിശോധിക്കാതെയും വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com