Thursday, October 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിഷിഗൺ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്: രണ്ടുപേരുടെ നില ഗുരുതരം

മിഷിഗൺ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്: രണ്ടുപേരുടെ നില ഗുരുതരം

പി പി ചെറിയാൻ

മിഷിഗണിലെ ലാൻസിംഗിലെ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
പുലർച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റവരുടെ പ്രായം 16 മുതൽ 26 വരെയാണ് . രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർ മറ്റ് ഏജൻസികളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായി പൊലിസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഉദ്യോഗസ്ഥർ ചിലരെ കസ്റ്റഡിയിലെടുത്ത് തോക്കുകൾ കണ്ടെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം, യുഎസിൽ ഈ വർഷം ഇതുവരെ നടന്ന 418 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments